Malayalam lyrics
കുരുക്കുത്തികണ്ണുള്ള കുറുമ്പത്തി ചിരിക്കുമ്പോൾ ചുവക്കുന്ന ചേമന്തി തിരക്കിളി പല്ലക്കിലാലോലം വിരുന്നുണ്ണാൻ വരുന്നവരാവോളം (കുരുക്കുത്തി..) പൂത്തുമ്പീ കുഞ്ഞുങ്ങൾ തേൻ തേടി പോയോണ മുറ്റത്തെ മാവിൽ വിരുന്നിനോ (2) നറുമലരാകും ഇന്നിവിടെ കുളിരല നെയ്യും രോമാഞ്ചം ഞാനോമൽ കാറ്റിന്റെ തേരില് (കുരുക്കുത്തി..) വരവേൽക്കാൻ വരമാകാൻ പോരുന്നോ പൂത്തുമ്പീ നീ നൃത്തമാടി തളർന്നുവോ (2) തരിവള പാടും കരമൊന്നായ് ചിറകുകൾ തേടും മോഹത്തിൻ തിരി നീട്ടി പൂ നുള്ളി നിൽക്കയോ (കുരുക്കുത്തി..)
Song details
Music: രവീന്ദ്രൻ
Film/album: അങ്കിൾ ബൺ
- Singer: കെ ജെ യേശുദാസ്
- Film / album: അങ്കിൾ ബൺ
- Composer: രവീന്ദ്രൻ
- Lyricist: പഴവിള രമേശൻ