Malayalam lyrics
കുമുദിനി പ്രിയതമനുദിച്ചു പ്രമദവനങ്ങള്‍ ചിരിച്ചൂ കുസുമബാണനെന്‍ കവിളില്‍ നാണത്തിന്‍ കുംകുമരേഖകള്‍ വരച്ചു... കുമുദിനി പ്രിയതമനുദിച്ചു.... ജീവിതേശ്വരാ നിനക്കു വേണ്ടി ഞാന്‍ ദേവസൌഗന്ധികം ചൂടി (ജീവിതേശ്വരാ...) പ്രാണനാഥന്റെ കാതുകള്‍ കവരാന്‍(2) വീണാവാദിനിയായി ഞാനൊരു വീണാവാദിനിയായി (കുമുദിനി...) ആത്മനായകാ... നായകാ.... ആത്മനായകാ ചൈത്രസമീരനില്‍ ആരാമമുല്ലയെപ്പോലെ ആത്മനായകാ ചൈത്രസമീരനില്‍ ആരാമമുല്ലയെപ്പോലെ രാഗസംഗീതലഹരിയില്‍ ഞാനൊരു രാജീവസുമമായാടീ (കുമുദിനി....)
Song video
Song details
വർഷം: 1977
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
രാഗം: ഹംസധ്വനി
ഹിന്ദുസ്ഥാനി രാഗം: ഹംസധ്വനി, ഹംസ് കല്യാൺ
അഭിനേതാക്കൾ: മുരളീദാസ്, രാജകോകില
വിശദവിവരങ്ങൾ: ദേവിപിള്ള
Album: ജഗദ്ഗുരു ആദിശങ്കരൻ
- Singer: എസ് ജാനകി
- Film / album: ജഗദ്ഗുരു ആദിശങ്കരൻ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പി ഭാസ്കരൻ