Malayalam lyrics
കുളിർനിലാവിന്നുതിർമണികൾ കുറുനിരയിൽ ചാർത്തി ജനലഴികൾക്കപ്പുറത്ത് കുറുമൊഴികൾ പൂത്തു കുറുമൊഴിപ്പൂമണമുതിർന്നു കുളിരണിഞ്ഞ രാത്രി മതിലേഖ ഒരു പൂവായി മയങ്ങുന്ന രാത്രി മഞ്ജുമലയജതിലകമാർന്നൊരു ദേവത പോലെ കഞ്ജപുഷ്പം കൈയ്യിലേന്തിയ കന്യയെപ്പോലെ രാത്രി ഈ രാത്രി എൻ ദേവിയെപ്പോലെ പാട്ടിൽ ഈ പാട്ടിൽ ഞാനൊഴുകും പോലെ ജീവതന്ത്രികളിൽ തുടിയ്ക്കും അപൂർവരാഗം പോൽ പൂവിലുണരും സുരഭിമാസ ശ്രീവിലാസം പോൽ രാത്രി ഈ രാത്രി എൻ ഓമലെപ്പോലെ പാട്ടിൽ ഈ പാട്ടിൽ ഞാനലിയും പോലെ
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്