Malayalam lyrics
കുചേലനലയുന്നു കീറ ക്കുടയുടെ നിഴൽ ചേർന്നലയുന്നു ഒരു പിടിയവിലും ഒരു ദുഃഖവുമായ് കുചേലനിന്നും അലയുന്നു വിശന്നു കേഴും കുഞ്ഞോമനകൾ വീട്ടിലിരിക്കുന്നു വിശ്വാസത്തിൻ വിളക്കു പോൽ വീട്ടമ്മയിരിക്കുന്നു (കുചേലന......) ഓരോ പിറവിയുമോരോ ദുഃഖം ഓർത്തു കിതയ്ക്കുന്നു ഈ ദുഃഖത്തിലൊരാശ്വാസത്തിൻ തീർത്ഥം തേടുന്നു (കുചേലന......)
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്