Malayalam lyrics
കരിമ്പിന്റെ വില്ലും കമലപ്പൂവമ്പുമായ് കാമൻ കടന്നു വന്നൂ അഭയത്തിനായ് ആരോമലേ നിൻ അരികിൽ പറന്നു വന്നൂ (കരിമ്പിന്റെ...) മഞ്ഞലയിൽ ഞാൻ കുളിരണിയുമ്പോൾ മാറിൽ ചൂടു തരൂ മനസ്സിൽ മോഹം കതിരണിയുമ്പോൾ മധുരം നീ പകരൂ (കരിമ്പിന്റെ...) മൃദുലവികാരം പിരി മുറുകുമ്പോൾ മൽ സഖീ നീയുണരൂ കനകക്കവിളിൽ കമനീയതയുടെ കളഭം ചാർത്തി വരൂ (കരിമ്പിന്റെ...)
Song details
Music: ജി ദേവരാജൻ
Film/album: ഭീകരൻ
- Singer: പി മാധുരി
- Film / album: ഭീകരൻ
- Composer: ജി ദേവരാജൻ
- Lyricist: യൂസഫലി കേച്ചേരി