Malayalam lyrics
കളഹംസമേ നള നഗരത്തിൽ നിന്നു വരും കളഹംസമേ പറയൂ തിരയുന്നതേതൊരു ദമയന്തിയെ തിരയുന്നതാരുടെ പ്രണയിനിയെ മാതളക്കനിയുടെ മാണിക്യക്കുരു നീട്ടും മാനിനിമാരെ കണ്ടോ മാനസം വളർത്തുന്ന മാൻ കിടാവുകളുടെ ആനന്ദനൃത്തം കണ്ടോ (കളഹംസമേ...) ഏതുപവനത്തിലോ താമരപ്പൊയ്കയിലോ രാജാങ്കണങ്ങളിലോ നീ തേടും കന്യയാൾ നിന്നെത്തേടുന്നു നീല നീൾമിഴിപ്പൂവുമായ് (കളഹംസമേ...)
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്