Malayalam lyrics

കിനാവിലിന്നലെ വന്നൂ നീയെന്
കിസലയ മൃദുലാങ്കി-
കുടമുല്ല ചിരിയുമായ് നിന്നൂ
നീയെന് കുവലയചടുലാക്ഷീ (2) (കിനാവിലിന്നലെ…)
തിരുമധുരം നിന് പകർന്നുനൽകിയ
തിരുവോണമിനിയും വരുമോ…(2)
പൂക്കളമെഴുതിയ കൈയ്യാല് നെഞ്ചില്
പുളകം ചാർത്തിത്തരുമോ….(2)
ഓ…സഖീ……ആത്മസഖീ…. (കിനാവിലിന്നലെ…)
ചുടുകവിളിണയില് കാശ്മീരവുമായ്
തൂമലരേയിനിയും വരുമോ…(2)
മൃണാളകോമളമൃദുലാങ്കുലിയായ്
വിപഞ്ചിമീട്ടിത്തരുമോ…(2)
ഓ….പ്രിയേ…..പ്രാണപ്രിയേ…(കിനാവിലിന്നലെ…)

Song details

Music: എം എസ് വിശ്വനാഥൻ

Film/album: ആവണിപ്പൂക്കൾ