Malayalam lyrics
കിളുന്നു ചിറകാലാകാശത്തെ അളന്നു നോക്കാനോ കിളികൾ കുഞ്ഞിക്കിളികൾ നിങ്ങൾ പറന്നു പോകേ മോഹിച്ചു വെറുതേ മോഹിച്ചൂ.... തളർന്ന ചിറകിൽ താളമുറങ്ങീ കുരുന്നു മിഴികൾ മയങ്ങീ ദുഃഖക്കയങ്ങളുള്ളിലൊതുങ്ങീ കൊത്തി വിഴുങ്ങിയ സ്വപ്നത്തിൻ കനി കൊക്കിലൊതുങ്ങീലല്ലോ കുഞ്ഞി കൊക്കിലൊതുങ്ങീലല്ലോ നിറഞ്ഞ കണ്ണീർപ്പാടം പോലെ തെളിഞ്ഞ മാനം പോലെ പാടാൻ മറന്ന പക്ഷികൾ താഴെ എങ്ങനെ ചിറകു വിടർത്തും ജീവനിൽ നൊന്തു മരിച്ചൊരു ഗാനം നിങ്ങടെ സംക്രമസന്ധ്യാഗാനം
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്