Malayalam lyrics
കദനകുതൂഹലരാഗം മാത്രം മധുരമായ് പാടുന്ന വീണേ എവിടെ നിൻ സൗവർണ്ണ തന്തികളെ തഴുകിയ ഭൈരവീ ലഹരി (കദന.....) ഏകാന്ത സന്ധ്യ തൻ നൊമ്പരങ്ങൾ ഏതോ കിളിമൊഴിയായുർന്നൂ പാടുന്നതാരാണീ പാഴ്മരുവിൻ പാതയിൽ നീലപ്പനന്തണലിൽ (കദന...) വേനൽ തൊടുത്ത ശരങ്ങളേറ്റു ചോര പൊടിഞ്ഞൊരു പക്ഷി പോലെ കേഴുന്നതാരോ നിൻ തന്തികളിൽ കേവല ദുഃഖം തളിർത്ത പോലെ (കദന...)
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്