Malayalam lyrics
കാട്ടിലെ പൂവിനെ പ്രേമിച്ചു പാടുന്ന കാറ്റേ വരൂ കുളിർ കാറ്റേ വരൂ എന്നിൽ വിടരുന്ന മന്ദാരപുഷ്പത്തെ ഒന്നു മുകർന്നു പോകൂ എന്നിലെ കുങ്കുമച്ചെപ്പു തുറന്നൊരു വർണ്ണതിലകമണിഞ്ഞു പോകൂ എന്നിലെ പ്രേമവിപഞ്ചി തൻ തന്തികൾ ഒന്നു മുറുക്കി തഴുകിപ്പോകൂ കാറ്റേ കാട്ടുമുളകൾ പാടുകൾ കാൽത്തള കിലുക്കും കാറ്റേ കൊച്ചു ദുഃഖങ്ങളാം ശാരികപ്പൈതങ്ങൾ] കൊക്കുരുമ്മി കേണു കേണുറങ്ങി ഏതോ വിഷാദസ്മരണകൾ പാടുവാൻ ആവാതെയുള്ളിൽ ചിറകടിച്ചു കാറ്റേ കാട്ടുകിളികൾ പാടുമ്പോൾ കൈകൊട്ടിത്തുള്ളും കാറ്റേ
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്