Malayalam lyrics
കാർമുകിലിൻ തേന്മാവിൽ ഇന്നു വാർമഴവില്ലുകൾ തീർത്തു ഊഞ്ഞാല... ഊഞ്ഞാല... ഇവർക്കാടാൻ പൊന്നൂഞ്ഞാല (കാർമുകിലിൻ...) വാനിടം ശ്യാമഭൂമിയെ രാഗിയെപ്പോലവെ ഇന്നു വാരിവാരി നുകർന്നു പൂവാടിയിൽ ഇരുമാനസങ്ങളലിഞ്ഞു തമ്മിൽത്തമ്മിൽ ഇവർക്കാടുവാൻ മുകിൽമാലയിൽ പൊന്നൂഞ്ഞാല (കാർമുകിലിൻ...) പൂവിനേകി യുവകാമുകൻ മധുപനാദ്യ ചുംബനങ്ങൾ ഈ പ്രേമികൾ മറന്നു മണ്ണും വിണ്ണും നവരാഗലീല തുടർന്നു താരുണ്യങ്ങൾ ഇവർക്കാടുവാൻ സ്വപ്‌നവാടിയിൽ പൊന്നൂഞ്ഞാല (കാർമുകിലിൻ...)
Song video
Song details
Music: ഔസേപ്പച്ചൻ
Raaga: ശുദ്ധധന്യാസി
Film/album: പൊന്ന്
- Singer: കെ ജെ യേശുദാസ്
- Film / album: പൊന്ന്
- Composer: ഔസേപ്പച്ചൻ
- Lyricist: പി ഭാസ്ക്കരൻ