Malayalam lyrics
കരിമ്പനക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരുളിന്‍ കരിമ്പടക്കുന്നിന്റെ മുകളില്‍ ഒരു തങ്ക പനയോലത്തളിര്‍ വിരിഞ്ഞു അതില്‍ പുലരിതന്‍ അക്കാനിക്കുടം തെളിഞ്ഞു അക്കാനിക്കുടം തെളിഞ്ഞു കരിമ്പനക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരുളിന്‍ കരിമ്പടക്കുന്നിന്റെ മുകളില്‍ മുഖംമൂടി അണിയാത്ത മൂക സൌന്ദര്യങ്ങള്‍ മുങ്ങിക്കുളിച്ചു കേറും വാഹിനിയില്‍ (മുഖം ) കൈക്കുമ്പിള്‍ ജലം കോരി പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നു കൈതയും താഴയും തഴുതാമയും തഴുതാമയും അമ്മേ മാരിയമ്മന്‍ തായേ അടിയങ്ങള്‍ക്കൊരു ശരണം നീയെ (5) മുകിൽമുടി താടി വച്ച മാമലകള്‍ കാറ്റില്‍ മുഖക്ഷൌരം നടത്തുമീ താഴ്വരയില്‍ (മുകില്‍ ) നിഴലും വെളിച്ചവും പഴംപാട്ടുകള്‍ പാടി പനംപായ നെയ്യുന്നു പകലുകളില്‍ പകലുകളില്‍ കാലമാം കൊല്ലന്‍റെ ആലയില്‍ ഉലയൂതി കാലത്ത് ചുട്ടെടുത്ത സൂര്യബിംബം (2) വെറുമൊരു പന്താക്കി കിഴക്കും പടിഞ്ഞാറും വിളയാടാന്‍ ഒരുങ്ങുന്നു രാപ്പകലോളം പകലന്തിയോളം
Song video
Song details
വർഷം: 1980
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്
വരികൾ: ജിജാ സുബ്രമണ്യൻ, സൂസി
Album: കരിമ്പന
- Singer: കെ ജെ യേശുദാസ്
- Film / album: കരിമ്പന
- Composer: എ ടി ഉമ്മർ
- Lyricist: ബിച്ചു തിരുമല