Malayalam lyrics
കരിമ്പാറകള്‍ക്കുള്ളിലും കന്മദം നിറയും കരിമ്പനകള്‍ക്കുള്ളിലും ലഹരി നുരയും നിറനിരനിറയോ നിറനിറനിറ നുരനുരനുരയോ നുരനുരനുര മനുഷ്യന്‍ പിറന്നനാള്‍മുതലേ മനസ്സില്‍ വികാരമുടലെടുത്തു മാറുമാറോടിടഞ്ഞും ഉടലുമുടലും പിണഞ്ഞും കരപരിലാളനസുഖമറിയാനവന്‍ അവളേത്തേടിയലഞ്ഞു താളം ദ്രുതതാളം ആദിമദ്ധ്യാന്തതാളം കരിമ്പാറകള്‍ക്കുള്ളിലും.......... നിഴലും നിലാവുമിണപിണയും നിശകള്‍നിറഞ്ഞനാളുകളില്‍ മെയ്യുമെയ്യോടമര്‍ന്നും മനസ്സുമനസ്സില്‍ പടര്‍ന്നും സഹശയനോത്സവലഹരിയില്‍ അവരരവരെത്തന്നെമറന്നു മേളം രതിമേളം സൃഷ്ടിസ്ഥിതിലയമേളം കരിമ്പാറകള്‍ക്കുള്ളിലും..........
Song video
Song details
വർഷം: 1980
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ബിച്ചു തിരുമല
ഗായകർ: എസ് ജാനകി
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: സംശയാലു
Album: കരിമ്പന
- Singer: എസ് ജാനകി
- Film / album: കരിമ്പന
- Composer: എ ടി ഉമ്മർ
- Lyricist: ബിച്ചു തിരുമല