Malayalam lyrics
കണ്ടല്ലോ പൊന്‍ കുരിശുള്ളൊരു തിരു മലയാറ്റൂര്‍ പള്ളി കണ്ടല്ലോ അര്‍ത്തുങ്കല്‍ പള്ളിപ്പെരുന്നാള്‍ കൊണ്ടാട്ടം പഴമൊഴിയും പുതുവഴിയും പൂംപുഴയും താഴ്വരയും കാണാമറ കണ്ടു മറഞ്ഞൊരു പെരുമലയേറി കേറിപ്പോകാം (കണ്ടല്ലോ) കാണാന്‍ പോകണ പൂരം കൊടിയേറുന്നൊരു നാട്ടില്‍ (കാണാന്‍ ) മേടുണ്ട് , കാടുണ്ട് കാട് നടുക്കണ പുലിയുണ്ട് പേടിയുണ്ടോ? ഇല്ലേയില്ല! കൂട്ട് വേണോ? വേണ്ടേ വേണ്ട! പേടിയാണേല്‍ കടുക് തുളച്ചി- ട്ടുള്ളില്‍ കേറിയൊളിച്ചോളൂ പേടിയില്ലേല്‍ ഞങ്ങടെ കൂടെ ഊട്ടി വരേയ്ക്കും പോന്നോളൂ ! (കണ്ടല്ലോ ) ഊട്ടിയില്‍ എത്തും നേരത്ത് ... ഊട്ടിയില്‍ എത്തും നേരത്ത് കൊച്ചുവെളുപ്പാന്‍കാലത്ത് കുതിരപ്പന്തിയില്‍ ഓടാന്‍ ഓങ്ങണ കൂറ്റന്‍ കുതിരപ്പട കാണാം ആനയുണ്ട് ! കണ്ടേ തീരൂ! തടാകമുണ്ട്! നീന്താന്‍ കൂട്ട്വോ? കുളിരാണെങ്കില്‍ കമ്പിളി മൂടി- ക്കേറിയൊളിച്ചോളൂ പേടിയില്ലേല്‍ ഞങ്ങടെ കൂടെ കാട് കാണാന്‍ പോന്നോളൂ .....
Song details
വർഷം: 1990
സംഗീതം: ജോൺസൺ
ഗാനരചന: കൈതപ്രം
ഗായകർ: ഇന്നസെന്റ്
വർഗ്ഗീകരണം: ഹാസ്യം
അഭിനേതാക്കൾ: ഇന്നസെന്റ്, കൽപ്പന, പ്രസീദ, മാസ്റ്റർ ട്വിങ്കു, മാസ്റ്റർ ബാദുഷ
വരികൾ: സൂസി
Album: സാന്ദ്രം