Malayalam lyrics
കാലമാം പൊന്നരയാലിന്റെ ചില്ലയിൽ പാടുന്നപക്ഷികൾ ഞങ്ങൾ തന്നന്നം പാടുന്ന പക്ഷികൾ ഞങ്ങൾ താഴുന്ന സൂര്യനെ വീണ്ടുമുണർത്തുവാൻ താളം തരൂ സർഗ്ഗതാളം തരൂ പാരിന്റെ സോപാനമേടയിൽ പാടിയ പാണനാരെ പെരും പാണനാരേ മഞ്ഞും വെയിലും മഴയും നിലാവുമായ് മണ്ണിനെ കെട്ടിപ്പുണരാൻ മാറി വന്നെത്തും ഋതുക്കൾ തൻ ചഞ്ചല നൂപുരനാദങ്ങൾ ഞങ്ങൾ മണ്ണിന്റെ കുമ്പിളിലാരോ കുടഞ്ഞിട്ട മംഗളരേണുക്കൾ ചൂടി ശാന്തി തൻ തീരങ്ങൾ തേടും മനസ്സിന്റെ സാന്ത്വനമായ് വരൂ
Song details
Music: ജി ദേവരാജൻ
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്