Malayalam lyrics
കള്ളച്ചിരി ചിരിച്ചെന്നെ മയക്കേണ്ട കള്ളത്തരം പറഞ്ഞെന്നോടടുക്കേണ്ട കത്തെഴുതി കടലാസു കളയേണ്ട പൊടിമീശ കറുപ്പിച്ചു നടക്കേണ്ട കള്ളച്ചിരി ചിരിച്ചെന്നെ മയക്കേണ്ട കള്ളത്തരം പറഞ്ഞെന്നോടടുക്കേണ്ട കത്തെഴുതി കടലാസു കളയേണ്ട പൊടിമീശ കറുപ്പിച്ചു നടക്കേണ്ട എലിവാലു പോലൊരു മുടിയുണ്ട് ച്ഛീ ..പോടാ അവിടുന്നു എലിവാണം പോലൊരു പോക്കുണ്ട് ഏ.. എലിവാലു പോലൊരു മുടിയുണ്ട് എലിവാണം പോലൊരു പോക്കുണ്ട് ആ പോക്കിനെന്തൊരു ഗമയാണോ കള്ളച്ചിരി ചിരിച്ചെന്നെ മയക്കേണ്ട കള്ളത്തരം പറഞ്ഞെന്നോടടുക്കേണ്ട കത്തെഴുതി കടലാസു കളയേണ്ട നിൻ്റെ പൊടിമീശ കറുപ്പിച്ചു നടക്കേണ്ട ഹണിമൂൺ കൊണ്ടാടും നമ്മളമേരിക്കയിൽ സത്യായിട്ടും... ഉഴവൂരൊന്നിറങ്ങും നാം വരുന്ന വഴി പിന്നെ... ഹണിമൂൺ കൊണ്ടാടും നമ്മളമേരിക്കയിൽ ഉം...ഉഴവൂരൊന്നിറങ്ങും നാം വരുന്ന വഴി ഓ..പിന്നെ പിന്നെ പുളിമൂട്ടിലവറാൻ്റെ കടയിൽ നിന്നും അസ്സൽ പട്ടുസാരി വാങ്ങി നിന്നെ ഉടുപ്പിക്കും ഞാൻ എനിക്കു മേല.. കള്ളത്തരം എന്നും നിൻ്റെ കൂടപ്പിറപ്പ് കള്ളച്ചിരി എന്നും നിൻ്റെ തുറുപ്പുചീട്ട് വീഴില്ല ഞാനിനി നിൻ്റെ വീൺ വാക്കിൽ പോരില്ല ഞാനിനി നിൻ്റെ പിന്നാലെ ചിരിച്ചെന്നെ മയക്കിയ മിടുക്കിപ്പെണ്ണേ മറക്കല്ലേ ഒരുനാളും മരണം വരെ മരിക്കാൻ ഞാനൊരുക്കമാ നിനക്കു വേണ്ടി എന്നെ പിരിയല്ലേ ഒരുനാളും മരണം വരെ എന്നെ കുടുക്കല്ലേ അവസാനം കൊലക്കയറിൽ പ്രേമം നടിച്ചെന്നെ നീ കുടുക്കിയില്ലേ കള്ളച്ചിരി ചിരിച്ചെന്നെ കുരുക്കിയില്ലേ കള്ളത്തരം കാട്ടാൻ ഇനിയും വന്നാൽ കണ്ണിനാലേ കടുകിട്ടു വറുക്കും ഞാൻ കള്ളച്ചിരി ചിരിച്ചെന്നെ മയക്കേണ്ട കള്ളത്തരം പറഞ്ഞെന്നോടടുക്കേണ്ട കത്തെഴുതി കടലാസു കളയേണ്ട പൊടിമീശ കറുപ്പിച്ചു നടക്കേണ്ട
Song video
Song details
വർഷം: 2026
സംഗീതം: ജോമി ജോസ് കൈപ്പാറേട്ട്
ഗാനരചന: ജോമി ജോസ് കൈപ്പാറേട്ട്
ഗായകർ: പ്രദീപ് പള്ളുരുത്തി, പി ബി ബിന്ദുജ
വിശദവിവരങ്ങൾ: അജയ് മേനോൻ
Album: കരുതൽ കെയർ
- Singer: പ്രദീപ് പള്ളുരുത്തി
- Singer: പി ബി ബിന്ദുജ
- Film / album: കരുതൽ കെയർ
- Composer: ജോമി ജോസ് കൈപ്പാറേട്ട്
- Lyricist: ജോമി ജോസ് കൈപ്പാറേട്ട്