Malayalam lyrics

ആ....ആ....ആ...
കാതിൽ മെല്ലെ ആരോ
മൊഴിയുന്നൊരു കിന്നാരം
ഈറൻകാറ്റോ നീയോ
പകരുന്നൊരു സല്ലാപം (കാതിൽ...)
നീയെന്നുമെന്റെ കാർവർണ്ണനല്ലേ
യദുരാഗമേ നീ പ്രിയരാധയല്ലേ
മാറോട് ചേർന്നീടുവാൻ ഒരു മോഹം
(കാതിൽ മെല്ലെ ...)
കാളിന്ദി തീരം തേടുന്നതാരേ
കായാമ്പൂവർണ്ണാ നീയെന്റെ സ്വന്തം
നിൻ സ്നേഹമാകും നവനീതമുണ്ണാൻ
എന്നും കൊതിപ്പൂ കണ്ണൻ്റെയുള്ളം
നീലക്കടമ്പിൻ പൂ ചൂടി നിൽക്കും
ഈ നീലരാവിൽ നാമെന്തു ചെയ്യും
(കാതിൽ മെല്ലെ ..)
പ്രമദവനിയാകെ പ്രണയാർദ്ര ഭാവം
തൂകും നിലാവേ നീ മാഞ്ഞിടല്ലേ
നിൻ വേണുനാദം കേൾക്കുന്ന നേരം
കാംബോജി രാഗം ഞാനേറ്റു പാടാം
നീ പാടുമെങ്കിൽ നീ കൂടെയെങ്കിൽ
കാനനം പോലും എനിയ്ക്ക് വൃന്ദാവനം
(കാതിൽ മെല്ലെ ..)

Song video

Watch on YouTube

Song details

വർഷം: 2007

സംഗീതം: രഘുകുമാർ

ഗാനരചന: സുധാംശു

ഗായകർ: രാമവർമ്മ, ഡെൽസി നൈനാൻ

വിശദവിവരങ്ങൾ: ഷക്കീബ് വക്കം

Album: സുഭദ്രം