Malayalam lyrics
ലാ ലാ ലാ ലാ ലലലല കാലം ശരത്കാലം കാനനച്ചോലകൾ പൂ കൊണ്ടു നിറയുന്ന കാലം (കാലം..) ശരത്കാലം കാമുകർക്കനുകൂലം താരിനെ തളിരിനെ തളയിട്ട വള്ളികളെ മാറി മാറി പുൽകി വരും തണുത്ത കാറ്റേ നിന്നെ പൂമ്പൊടിയിലിറുക്കുവാൻ പൂമണത്തിൽ പൊതിയുവാൻ ഭൂമിദേവിക്കിപ്പോഴും മോഹം കാമുകരേ യുവകാമുകരേ ഇതു കാമദേവനുണരുന്ന യാമം (കാലം..) മാറിലും മിഴിയിലും മദനപ്പൂങ്കവിളിലും മാറി മാറിക്കണ്ണെറിയും വെളുത്ത വാവേ നേർത്തമൂടുപടത്തുകിൽ കൊണ്ടു മൂടിയിട്ടും മൂടിയിട്ടും ഭൂമിദേവിക്കിപ്പോഴും നാണം കാമുകരേ യുവകാമുകരേ ഇതു കാമദേവനുണരുന്ന യാമം (കാലം..)
Song details
വർഷം: 1971
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എ എം രാജ, കോറസ്
അഭിനേതാക്കൾ: കെ പി ഉമ്മർ
വരികൾ: ജിജാ സുബ്രമണ്യൻ
Album: വിവാഹസമ്മാനം
- Film / album: വിവാഹസമ്മാനം
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ