Malayalam lyrics

ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം
ജയിലറകൾ തുറന്നു വരും ജനനായകരേ
ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം
രണഭൂമിയിലേക്കു വരൂ വീണ്ടും
ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം
ഒരു പിടിയരളിപൂക്കളുമായ്
അരുണപതാകയുമായ്
വരവേൽക്കുന്നൂ ഞങ്ങൾ
ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം
നട്ടുനനച്ചൊരു വാഴകുലച്ചതു
ജന്മിക്കായ് കാഴ്ചവയ്ക്കും മലയപ്പുലയന്മാർ
ആദ്യം കൊയ്യണമധികാരം
എന്നാർത്തുവിളിച്ചൊരു കോമന്മാർ
ആർത്തന്മാരവശന്മാരബലന്മാർ
അവരുടെ മോ‍ക്ഷം നമ്മുടെ ലക്ഷ്യം
അതിനായണിചേർന്നവരേ
ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം
പൊന്നോണത്തിരുനാളിൽ
കുമ്പിൾക്കഞ്ഞിക്കായ്
കാത്തിരിക്കും കുടിലിന്നോമനകൾ
എങ്ങു വിശപ്പിൻ ചെന്തീയിൽ
ഈ കുഞ്ഞുവയറുകളെരിയുന്നൂ
അവിടുണ്ടോ സ്വാതന്ത്ര്യം സ്വാതന്ത്ര്യം
എവിടെ വിശപ്പിൽ നിന്നും
മോചനമവിടെപ്പുലരും സ്വാതന്ത്ര്യം
സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം
വയലാറിലെ വഴിയോരത്ത്
വെടിയുണ്ടകൾ മാറുതുളച്ചൊരു
തൈത്തെങ്ങും കൈവീശുന്നൂ
ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം
രക്തസാക്ഷിക്കുന്നുകൾ ചുറ്റി വലംവയ്ക്കും
കാറ്റും പാടുന്നൂ - ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം

Song video

Watch on YouTube

Song details

Music: രവീന്ദ്രൻ

Film/album: ലാൽസലാം