Malayalam lyrics
ജ്വാലാമുഖികള്‍ തഴുകിയിറങ്ങി മാനസ ഗംഗാ രാഗം ഇരു ഹൃദയങ്ങളില്‍ ഇളകിയിരമ്പി കണ്ണീര്‍ കടലിന്‍ മൌനം (ജ്വാലാ ...) വിരഹം വിങ്ങിയ സന്ധ്യയിലകലെ തിങ്കള്‍ക്കലയുടെ നാളം വിരഹം വിങ്ങിയ സന്ധ്യയിലകലെ തിങ്കള്‍ക്കലയുടെ നാളം നിത്യ തമസ്സിന്‍ നീലത്തിരയില്‍ സൂര്യാസ്തമയ വിഷാദം (ജ്വാലാ ...) അതിരഥനൂട്ടി വളര്‍ത്തിയുണര്‍ത്തി പുത്ര സ്നേഹ വസന്തം അതിരഥനൂട്ടി വളര്‍ത്തിയുണര്‍ത്തി പുത്ര സ്നേഹ വസന്തം കര്‍ണ്ണന് സ്വന്തം പൈതൃകമായത് കുണ്ഡലവും കതിരോനും (ജ്വാലാ ...)
Song video
Song details
വർഷം: 1993
സംഗീതം: ബോംബെ രവി
ഗാനരചന: കൈതപ്രം
ഗായകർ: കെ ജെ യേശുദാസ്
രാഗം: ഹംസാനന്ദി
ഹിന്ദുസ്ഥാനി രാഗം: പൂരിയ, സോഹിനി
അഭിനേതാക്കൾ: മമ്മൂട്ടി, ചിപ്പി, ശശികല, ലാലു അലക്സ്, സുധാകരൻ, കോഴിക്കോട് കൃഷ്ണൻ, കെ പി എ സി പ്രേമചന്ദ്രൻ
വിശദവിവരങ്ങൾ: ആദർശ് കെ ആർ, ദുബായ്
വിഡിയോ: ജയലക്ഷ്മി രവി
Album: പാഥേയം
- Singer: കെ ജെ യേശുദാസ്
- Film / album: പാഥേയം
- Composer: ബോംബെ രവി
- Lyricist: കൈതപ്രം