Malayalam lyrics

ജന്മങ്ങളെന്റെ കണ്മുന്നിൽ
വർണ്ണങ്ങൾ വാരിത്തൂകുന്നു
തുടരുകയാണു നീയെന്നെ
ഈ വിധം പ്രാണമുകുളമായ്
ഈ വിധം പ്രാണമുകുളമായ്
ജന്മങ്ങളെന്റെ കണ്മുന്നിൽ
വർണ്ണങ്ങൾ വാരിത്തൂകുന്നു
നിന്നിൽ വന്നു പൂക്കും
മൃദുസ്മേരം വാസന്തമായ്
വിടരും നീ എന്റെ ആകാശമായ്
നിറയും നീ എന്നിൽ പാലാഴിയായ്
കരളിൻ കരളാണു നീ
ഉയിരിൻ ഉയിരാണു നീ
(ജന്മങ്ങളെന്റെ...)
നിന്നിൽ നിന്നു പൊഴിയും
മൊഴി മുത്തോ മകരന്ദമായ്
ഉണരുന്നു കണ്ണിൻ ആനന്ദമായ്
ഉറങ്ങുന്നു സൗമ്യ സായൂജ്യമായ്
കരളിൻ കരളാണു നീ
ഉയിരിൻ ഉയിരാണു നീ
(ജന്മങ്ങളെന്റെ...)

Song video

Watch on YouTube

Song details

Music: ജോൺസൺ

Film/album: ലാൽ അമേരിക്കയിൽ