Malayalam lyrics

ജനനീ ജഗജനനീ
ജനനമരണ ദു:ഖനിവാരിണീ
ജയജയ നിത്യ പ്രകാശിനീ
ജനനീ ജഗജനനീ
മായായവനികയ്ക്കപ്പുറമല്ല്ലോ
മധുരോദാരമാം നിന്‍ മണിപീഠം
കാലമാം കടലിന്നക്കരെയല്ലോ
ഗോപുരരത്ന കവാടം നിന്‍
ഗോപുരരത്ന കവാടം
ജനനീ ജഗജനനീ.....
മനസ്സിലെ കണ്ണു തുറന്നുതരേണം
മായേ നിന്‍ പദം കാണുമാറാകണം
നിന്‍ നീലാഞ്ജന വിഗ്രഹമാകേ...
ആ........
നിന്‍ നീലാഞ്ജന വിഗ്രഹമാകെ
ഈ കണ്ണുനീര്‍ക്കാവടിയാടേണം
നിന്‍ തിരുവാഭരണങ്ങളില്‍ നിന്നൊരു
നിര്‍മ്മാല്യപുഷ്പം ചൂടേണം
ജനനീ ജഗജനനീ........

Song video

Watch on YouTube

Song details

വർഷം: 1965

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: കെ ജെ യേശുദാസ്

രാഗം: ബിലഹരി

ഹിന്ദുസ്ഥാനി രാഗം: അലാഹിയ ബിലാവൽ, ദേശാക്ഷി

വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ

അഭിനേതാക്കൾ: പ്രേം നസീർ, അടൂർ ഭാസി

വിശദവിവരങ്ങൾ: വിശാൽ സത്യൻ

Album: കാവ്യമേള