Malayalam lyrics
ഈശ്വരൻ നിൻ പടിവാതില്ക്കൽ വന്നു ഭിക്ഷാപാത്രവുമായ് നിന്നൂ അർദ്ധങ്നാംഗനായ് ദീനനായ് നിന്നൊരാ ഭിക്ഷുവെ നീയാട്ടിയോടിച്ചു അവനെ നീയറിഞ്ഞില്ലാ വീഞ്ഞും ഫലങ്ങളും ഒരുക്കി വെച്ചൂ വീണ്ടുമവനെ നീ കാത്തു നില്പൂ നിൻ മുന്നിൽ വന്നൊരാ ഭിക്ഷുവെക്കാണാത്ത നിൻ മിഴി അവനെ കാണുകില്ലാ കൂടപ്പിറപ്പിന്റെ നോവുകൾ പൂവിടും പാതയിലൂടെ നടന്നിടുമ്പോൾ ലോകത്തിൻ നൊമ്പരമെന്റേതായ് മാറുന്നൂ ദേവ നിൻ ആലയമാവുന്നു ഞാൻ
Song details
Music: കെ രാഘവൻ
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: കെ രാഘവൻ
- Lyricist: ഒ എൻ വി കുറുപ്പ്