Malayalam lyrics
ഈറകൊമ്പിൻമേലേ സ്‌നേഹാലാപം ഈറൻകണ്ണിൽ ജീവാനന്ദം ആത്മരാഗങ്ങൾ വിതുമ്മുമ്പോൾ അണിവെയിലിൻമേലിളമഞ്ഞുരുകും മോഹാരവങ്ങൾ സ്വപ്‌നങ്ങൾതൻ ചിത്രങ്ങളിൽ വർണ്ണാംഗുരങ്ങൾ ഈറകൊമ്പിൻമേലേ സ്‌നേഹാലാപം ഈറൻകണ്ണിൽ ജീവാനന്ദം മായാസാഗരം ചിപ്പിയിൽ വാർത്തൊരു പൊൻമുത്തിൻ മരന്ദം നീ കാർമുകിൽ കോലങ്ങൾ ചൂടുന്നൊരാൺമയിൽ തൂമയിൽ കണ്മണിത്തൂവലായ് നീ (ഈറക്കൊമ്പ്...) യൗവ്വനം മേനിയിൽ വിടർന്നുവെന്നാകിലും കൗമാരം നിൻ മൃദുഭാവം ഏതോ കടംകഥയാർന്ന നിൻ ജന്മം പുണ്യകഥാസുധയായിനി മാറും (ഈറക്കൊമ്പ്...)
Song video
Song details
Music: രവീന്ദ്രൻ
Film/album: കുട്ടേട്ടൻ
- Singer: കെ ജെ യേശുദാസ്
- Film / album: കുട്ടേട്ടൻ
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം