Malayalam lyrics
ഇനി നിൻ മനസ്സിന്റെ കൂടു തുറന്നതിൽ ഒരു മിന്നാമിന്നിയെ കൊണ്ടു വയ്ക്കാം ഇറ്റു വെളിച്ചത്തിൻ തുള്ളികളാലതി ലിത്തിരിപ്പൂക്കൾ ചൊരിയാം ഒരു നുള്ള് മണിനെല്ലിതാർക്കു വേണ്ടി കരുതി വെച്ചൂ കാത്തു കരുതി വെച്ചൂ കൊത്തിക്കുടഞ്ഞിട്ട മാന്തളിർ കൊണ്ടതിൽ കൊച്ചൊരു തല്പമൊരുക്കി വെച്ചൂ നീയാർക്കു വേണ്ടിയുറക്കൊഴിച്ചൂ (ഇനി നിൻ.....) നിറനിലാപ്പൂക്കുല മീതെ വെച്ചു പറ നിറച്ചു രാവ് പറ നിറച്ചു സ്വപ്നത്തിൽ നിന്നു പിടഞ്ഞെഴുന്നേറ്റു നിൻ സ്വർഗ്ഗത്തിൻ പൂമുഖം കണ്ട നേരം നിന്റെ മനസ്സിലും പൗർണ്ണമിയായ് (ഇനി നിൻ...)
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്