Malayalam lyrics
ഇന്ദുലേഖ ഇന്നു രാത്രിയിൽ വന്നണഞ്ഞു പൊൻ വിളക്കുമായ് എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ (ഇന്ദുലേഖ....) ആകാശപുഷ്പവേദിയിൽ ആനന്ദനൃത്തമാടുവാൻ കാർമുകിൽ മാല നൂപുരം കാലടിയിൽ ചാർത്തി വന്നുവോ എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ (ഇന്ദുലേഖ....) ഇന്ദ്രനീലജാലകങ്ങളിൽ ഇന്നു രാവിൽ താരകാവലി വന്നു ചേർന്നുവോ രഹസ്യമായ് എന്നെ നോക്കി പുഞ്ചിരിച്ചുവോ എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ (ഇന്ദുലേഖ....)
Song video
Song details
വർഷം: 1971
സംഗീതം: ദുലാൽസെൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ജയചന്ദ്രൻ
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
വിശദവിവരങ്ങൾ: അഡ്മിൻ
Album: പ്രപഞ്ചം
- Singer: പി ജയചന്ദ്രൻ
- Film / album: പ്രപഞ്ചം
- Composer: ദുലാൽസെൻ
- Lyricist: പി ഭാസ്കരൻ