Malayalam lyrics
ഉം...ഉം...ഉം.... ഇന്ദ്രനീലത്തുകിലുകള്‍ ചാര്‍ത്തീ..... ചന്ദ്രക്കിരണാവലികള്‍ വിടര്‍ത്തീ.... ഉത്സവപന്തലില്‍ ഉല്ലാസയാമിനീ ഉന്മാദനടനം തുടരൂ... നിന് ശൃംഗാരമഞ്ജിമ പകരൂ..... ഇന്ദ്രനീലത്തുകിലുകള്‍ ചാര്‍ത്തീ ചന്ദ്രക്കിരണാവലികള്‍ വിടര്‍ത്തീ.... വികാരരാഗതരംഗമുയര്ത്തി വിലാസയൌവ്വനസ്വപ്നമുണര്ത്തി പ്രണയപരാഗം......പ്രണയപരാഗം പ്രാണനില്‍ വിതറി പ്രപഞ്ചദാഹമേ.....യാഗം തുടരൂ.... ഇന്ദ്രനീലത്തുകിലുകള്‍ ചാര്‍ത്തീ ചന്ദ്രക്കിരണാവലികള്‍ വിടര്‍ത്തീ.. മദകരലാവണ്യലഹരിയില് മുഴുകി മന്മഥമോഹസമുദ്രമൊഴുകി അവിരാമ ജീവിതം.....അവിരാമ ജീവിത സ്വര്ഗ്ഗപഥങ്ങളില് അനംഗമന്ത്രമേ......കേളി മുഴക്കൂ.... ഇന്ദ്രനീലത്തുകിലുകള്‍ ചാര്‍ത്തീ..... ചന്ദ്രക്കിരണാവലികള്‍ വിടര്‍ത്തീ ഉത്സവപന്തലില്‍ ഉല്ലാസയാമിനീ ഉന്മാദനടനം തുടരൂ നിന് ശൃംഗാരമഞ്ജിമ പകരൂ.....
Song details
വർഷം: 1976
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: അപ്പൻ തച്ചേത്ത്
ഗായകർ: കെ ജെ യേശുദാസ്
രാഗം: ബാഗേശ്രി
ഹിന്ദുസ്ഥാനി രാഗം: ബാഗേശ്രി
വരികൾ: ജയലക്ഷ്മി രവി
Album: രാജാങ്കണം
- Film / album: രാജാങ്കണം
- Composer: എം കെ അർജ്ജുനൻ
- Lyricist: അപ്പൻ തച്ചേത്ത്