Malayalam lyrics

�ilaneere.ilaneere
ഇളനീരെ ഇളനീരെ
സോഡ ലെമണേഡ്‌ സോഡ
ചുടു ചായ കാപ്പി തൈരുവടെ
കടല പൊരികടലെ
മാതൃഭൂമീ.മനോരമ.കൗമുദി.ദേശാഭിമാനി
വിയറ്റ്നാമിൽ ഇന്നലെ രാത്രിയിൽ വീണ്ടും ബോംബേറ്‌
പാക്കിസ്താനിലെ പട്ടാളമന്ത്രിക്കു ബേജാർ!.ഹായ്‌ ബേജാറ്‌
കേരളത്തിനരിവരുന്നുണ്ടെന്നു കേന്ദ്രമന്ത്രി പനമ്പിള്ളി
ആരു!ആരു?കേന്ദ്രമന്ത്രി പനമ്പിള്ളി
ഇടതും വലതും യോജിക്കണമെന്നേക്കേ ഗോപാലൻ
ആഹാ-ഏ.കെ.ഗോപാലൻ
ഇന്നുരാത്രി കോഴിക്കോട്ടു കണ്മണികൾ
സിനിമാ കണ്മണികൾ
നസീർ ശാരദ,കൊട്ടാരക്കര നടിച്ച കണ്മണികൾ
കല്ലായിപ്പുഴക്കരെയല്ലോ കടലമ്മ
അമ്മ.അമ്മ കടലമ്മ
തൊട്ടടുത്തൊരു കൊട്ടകയിൽ
തൊമ്മന്റെ മക്കൾ
മക്കൾ-മക്കൾ തൊമ്മന്റെ മക്കൾ
വാ...വാ..വാ...വാ..വാ..വാ.
കണ്ണും പൂട്ടിയുറങ്ങുക നീയെൻ -കണ്ണേ
പുന്നാര പൊന്നുമക്കളേ
വൈയ്‌ രാജ വൈ
ആർക്കും വെക്കാം
ഒന്നുവെച്ചാ രണ്ടു കിട്ടും
രണ്ടു വെച്ച നാലു
നോക്കി വെയ്‌.ആർക്കും വെക്കാം വെയ്
മുച്ചീട്ടു കളിക്കാൻ പോണ
മൊട്ടക്കാരൻ കാദിറു കാക്കാ
നിന്റെ ബാപ്പയാണു
വാശികെട്ടാൻ ബരണുണ്ടല്ലോ
വാറ്റുകാരനന്തോണീ
ആ വരണൊണ്ടു.വരണൊണ്ടു
ഞങ്ങടെ ബാപ്പ നിങ്ങടെ വീട്ടി
തീക്ക്‌ ബന്നപ്പാ
നിങ്ങടെ ഉമ്മ ഞങ്ങടെ ബാപ്പേടെന്തോ പറഞ്ഞല്ലോ?
നിങ്ങടെ ഉമ്മ ഞങ്ങടെ ബാപ്പേടെന്തു പറഞ്ഞു
പ്രിയതമാ...പ്രിയതമാ...പ്രണയലേഖനമെങ്ങിനെയെഴുതും
മുനികുമാരികയല്ലോ?ഞാനൊരു മുനികുമാരികയല്ലോ
പൂ..പൂ..പൂ..
ച്ചീ...പോയിനെടാ..ങാ...ങാ

Song details

വർഷം: 1966

സംഗീതം: ജി ദേവരാജൻ

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: എൽ ആർ അഞ്ജലി

വരികൾ: ജയലക്ഷ്മി രവി, സംശയാലു

Album: കണ്മണികൾ