Malayalam lyrics
ഉം ..ഉം...ഉം...ഉം..ഉം..... ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ മറഞ്ഞുപോയീ ആ മന്ദഹാസം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം (ഇലകൊഴിയും....) ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ് ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ് അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന്‍ കനവുകളും ആ കാട്ടുതീയില്‍ (ഇലകൊഴിയും....) പ്രേമത്തിന് മധുരിമയും വിരഹത്തിന് കണ്ണീരും രാപ്പാടി രാവുകളില്‍ തേങ്ങിയോതി വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും ആ ശിശിരം മായുമോ ഓര്‍മ്മകളില്‍ മറക്കുവാനാകുമോ ആ ദിവ്യരാഗം ആദ്യാനുരാഗം ജന്മങ്ങളില് (ഇലകൊഴിയും....)
Song video
Song details
Music: മോഹൻ സിത്താര
Raaga: മിശ്രശിവരഞ്ജിനി
Film/album: വർഷങ്ങൾ പോയതറിയാതെ
- Singer: കെ ജെ യേശുദാസ്
- Film / album: വർഷങ്ങൾ പോയതറിയാതെ
- Composer: മോഹൻ സിത്താര
- Lyricist: കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി