Malayalam lyrics
ഈ പ്രേമഗീതകം പാടാൻ നീ മറന്നോ ഈ പ്രേമഗീതകം പാടാൻ നീ മറന്നോ രാത്രിലില്ലികൾ ചൂടാൻ നീ മറന്നോ, ഈ പ്രേമഗീതകം പാടാൻ നീ മറന്നോ ഓമൽക്കിനാവിൻ ചന്ദനത്തൂവൽ മെല്ലെത്തലോടാൻ നീ മറന്നോ, ഈ പ്രേമഗീതകം പാടാൻ നീ മറന്നോ ഓർമ്മതൻ വാടാമലരുകൾ തോറും ഹേമന്ദസന്ധ്യകൾ തേൻകുടഞ്ഞൂ (ആലാപ്) ഓർമ്മതൻ വാടാമലരുകൾ തോറും ഹേമന്ദസന്ധ്യകൾ തേൻകുടഞ്ഞൂ അന്തിനിലാവിൻ അലകളിലൂടെ നിൻ മൃദുസ്‌മേരം നീന്തിവന്നൂ നീന്തിവന്നൂ, ഈ പ്രേമഗീതകം പാടാൻ നീ മറന്നോ രാത്രിലില്ലികൾ ചൂടാൻ നീ മറന്നോ, ഈ പ്രേമഗീതകം പാടാൻ നീ മറന്നോ ഓമൽക്കിനാവിൻ ചന്ദനത്തൂവൽ മെല്ലെത്തലോടാൻ നീ മറന്നോ, ഈ പ്രേമഗീതകം പാടാൻ നീ മറന്നോ കാണാക്കിളിയുടെ ഗാനമൃണാളം പ്രാണനിലെങ്ങും ഇഴപാകീ (ആലാപ്) കാണാക്കിളിയുടെ ഗാനമൃണാളം പ്രാണനിലെങ്ങും ഇഴപാകീ ആ മുളംകാടിൻ നെടുവീർപ്പുകളിൽ അഭിലാഷങ്ങൾ ശ്രുതിമൂളീ... ശ്രുതിമൂളീ.. പ്രേമഗീതകം പാടാൻ നീ മറന്നോ രാത്രിലില്ലികൾ ചൂടാൻ നീ മറന്നോ, ഈ പ്രേമഗീതകം പാടാൻ നീ മറന്നോ
Song video
Song details
Music: ജെറി അമൽദേവ്
Film/album: ആർദ്രഗീതങ്ങൾ
- Singer: കെ ജെ യേശുദാസ്
- Film / album: ആർദ്രഗീതങ്ങൾ
- Composer: ജെറി അമൽദേവ്
- Lyricist: കെ ജയകുമാർ