Malayalam lyrics
ഹൃദയത്തിൻ ഗന്ധർവ നഗരിയിൽ ഉല്ലാസ പഥികനായ് നീയിന്നു വന്നൂ ഒരു ഗാനശകലം പോൽ ഒരു പൂവിൻ ഗന്ധം പോൽ അതിഥിയായ് നീയിന്നു വന്നൂ പറയാത്ത വാക്കിന്റെ പാദസരമണി ച്ചിരിയുമായ് ഞാനിന്നുണർന്നൂ പാടിപ്പതിയാത്ത പാട്ടിന്റെ പാരിജാതത്തിന്റെ പരിമളം ഞാൻ നുകർന്നൂ അറിയാത്ത തീരത്തെ ദേവദാരുക്കൾ തൻ തണലത്തു ഞാനിന്നിരുന്നൂ ആദ്യ പ്രണയത്തിൻ മാമ്പൂക്കൾ പൊട്ടി വിരിഞ്ഞിടും അനുഭൂതി ഞാൻ നുകർന്നൂ
Song details
Music: കെ രാഘവൻ
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: കെ രാഘവൻ
- Lyricist: ഒ എൻ വി കുറുപ്പ്