Malayalam lyrics
ഹൃദയത്തിന് ചന്ദനച്ചിതയില്‍ സ്വര്‍ണ്ണ ചിറകുള്ള ശലഭങ്ങള്‍ വീണെരിഞ്ഞു അവയെന്റെ സ്വപ്നങ്ങളായിരുന്നു അരുമയാം മോഹങ്ങളായിരുന്നു ( ഹൃദയ....) ചാരം മൂടിയ ചന്ദനച്ചിതയില്‍ ആരും കാണാ കനലുകളായ് (2) ഇനിയവശേഷിപ്പതൊന്നു മാത്രം ഒരു പിടി ഓര്‍മ്മകള്‍ അത്ര മാത്രം ! ഒരു നാളും കാണാത്ത പൂക്കനികള് വെറുതേ കൊതിച്ചതിന്നോര്മ്മ മാത്രം ( ഹൃദയം...) ആരോ കല്ലെറിഞ്ഞെന്റെ തേന്മാവില് നിന്നായിരം കിളികള്‍ പറന്നു പോയി (2) ചിറകു തളര്‍ന്നൊരാ പക്ഷി മാത്രം തിരികേ ചില്ലയില്‍ വന്നിരുന്നൂ ഒരു മാന്തളിരിനെ തേൻ കനിയെ വെറുതേ ഇനിയും കിനാവു കാണാന്‍ ( ഹൃദയ..) ----------------------------------------------------------
Song details
Music: ഔസേപ്പച്ചൻ
Film/album: ഭദ്രച്ചിറ്റ
- Singer: കെ ജെ യേശുദാസ്
- Film / album: ഭദ്രച്ചിറ്റ
- Composer: ഔസേപ്പച്ചൻ
- Lyricist: ഒ എൻ വി കുറുപ്പ്