Malayalam lyrics
ഹൃദയത്തിൻ ചന്ദനച്ചിതയിൽ നിന്നും സ്വർണ്ണച്ചിറകാർന്നുയിർക്കുമെൻ സ്വപ്നങ്ങളേ സ്വന്തം ചിതയിൽ നിന്നുയിർക്കുമെൻ സ്വപ്നങ്ങളേ സ്വാഗതം നിങ്ങൾക്ക് സ്വാഗതം ആരോ കല്ലെറിഞ്ഞകലെ പറന്നു പോയൊരാ യിരം കിളികൾ തിരികെ വന്നൂ എന്റെ ആലിന്റെ ചില്ലയിൽ താണിരുന്നു എന്റെ മനസ്സിന്റെയാശാതലങ്ങളിൽ ഇന്നെന്തു വർണ്ണജാലം വാസന്ത വർണ്ണജാലം മണ്ണിന്റെയാത്മാവിൻ സ്വർണ്ണമുരുകി വാർന്നു മഞ്ഞവെയിലായൊഴുകി വന്നൂ എന്റെ കൊന്നയിലായിരം പൂ വിടർന്നു എന്റെ മനസ്സിലും കുങ്കുമം തൂവുന്നു സന്ധ്യ തൻ സ്വർണ്ണതാലം ഉഷഃസന്ധ്യ തൻ സ്വർണ്ണതാലം
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്