Malayalam lyrics
ഹാ സുന്ദരാംഗീ പ്രിയദര്ശിനീ സ്നേഹമായ് നീ എന്‍ അരികില്‍ വരികയില്ലേ (ഹാ സുന്ദരാംഗീ...) വെള്ളമന്ദാരപ്പൂവായ് നിന്നെ കൊതിച്ചുപോയ് ഞാന്‍ ഒരു നിമിഷം മറന്നിടാന്‍ മാനസത്തോട് പലവുരു ഞാന്‍ പറഞ്ഞു നോക്കി (ഹാ സുന്ദരാംഗീ...) മരിച്ചിടും എന്‍ ദേഹമെന്നാലും തുടിച്ചിടും മനം നിനക്കായ് എന്നും കാലമാം ഈ വീഥിയില്‍ നിന്റെ കാലടിയൊച്ച ഞാന്‍ കാത്തിരിക്കും (ഹാ സുന്ദരാംഗീ...)
Song video
Song details
Music: കോഴിക്കോട് യേശുദാസ്
Film/album: അനഘ
- Singer: കെ ജെ യേശുദാസ്
- Film / album: അനഘ
- Composer: കോഴിക്കോട് യേശുദാസ്
- Lyricist: ജോസഫ് ഒഴുകയിൽ