Malayalam lyrics
ഗന്ധര്‍വ്വഹൃദയം ബന്ധുരനാദമായു് ഉണരുന്നു അതിലെത്ര മധുരിത കല്‍പ്പനാമഞ്ജരികള്‍ ഗന്ധര്‍വ്വഹൃദയം ബന്ധുരനാദമായു് ഉണരുന്നു അതിലെത്ര മധുരിത കല്‍പ്പനാമഞ്ജരികള്‍ തപ്തവിഷാദത്തിന്‍ തരംഗിണികള്‍ ഗന്ധര്‍വ്വഹൃദയം ബന്ധുരനാദമായു് ഉണരുന്നു വിസ്മയാനന്ദമോടേയെന്നും സംഗീതസാഗര തീരത്തണഞ്ഞവര്‍ കൈക്കുടന്നേലെത്ര കോരിയെടുത്തിട്ടും കരളില്‍ നിറയ്ക്കാനൊരു തുള്ളി മാത്രം ആ തീര്‍ത്ഥക്കണവും പാലാഴിയായി അ... ആ തീര്‍ത്ഥക്കണവും പാലാഴിയായി എത്ര ശ്രുതികളില്‍ രാഗഭാവങ്ങളില്‍ ഗന്ധര്‍വ്വഹൃദയം ബന്ധുരനാദമായു് ഉണരുന്നു നക്ഷത്രമിഴിയിലെ സങ്കീര്‍ത്തനങ്ങളും വര്‍ഷമുകിലിന്‍ നാദനിര്‍ഝരിയും വസന്തരാഗമാം കിളിച്ചിന്തുകളും വേനല്‍ കാറ്റിന്‍ നോവിന്നീണവും നിറയുമീ നാദബ്രഹ്മോപാസനയില്‍ അറിയാതെ ഉണരുന്നു ഹൃദയരാഗം അ... അറിയാതെ ഉണരുന്നു ഹൃദയരാഗം (ഗന്ധര്‍വ്വഹൃദയം)
Song video
Song details
Music: വി ദക്ഷിണാമൂർത്തി
Raaga: സാരമതി
Film/album: വീണ്ടുമൊരു ഗീതം
- Singer: കെ ജെ യേശുദാസ്
- Film / album: വീണ്ടുമൊരു ഗീതം
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ഹരി കുടപ്പനക്കുന്ന്