Malayalam lyrics
ഓം ഹരി ഓം... ഓം ഹരി ഓം... ഗണപതിഭഗവാനഭയം തരണം വേല്‍മുരുകന്‍ തുണയരുളേണം മൂകാംബികയെന്‍ സ്വരപല്ലവിയില്‍ ബ്രഹ്മലയം പകരേണം... (ഗണപതി) പുണ്യപാപച്ചുമടുകളോടെ ജീവിതമാമലയേറുമ്പോള്‍ സൃഷ്ടിസ്ഥിതിലയകാരണനാമെന്‍ ദേവപദങ്ങളിലണയുമ്പോള്‍ സഹസ്രകോടി ദൈവവരങ്ങള്‍ അടിയന്നുള്ളിലുയര്‍ത്തേണം ഹരിഹരനന്ദനനേ അടിയന് കര്‍മ്മബലം തരണം ശബ്‌ദബ്രഹ്മപരാത്പരരൂപാ നിന്‍ നാമം ശരണം (ഗണപതി) മത്സ്യകൂര്‍മ്മവരാഹാദികളാം ദശാവതാരമണിഞ്ഞവനേ ആർത്തത്രാണപരായണനായെന്‍ താപത്രയവും തീര്‍പ്പവനേ ത്രിമൂര്‍ത്തിമൂലപ്രകൃതിവരങ്ങള്‍ മാമക ഹൃത്തിലുണര്‍ത്തേണം പവനപുരാധിപതേ കൃഷ്ണാ ഭാഗവതപ്രിയനേ കലിമലമഖിലവുമകലാന്‍ നിന്‍ തിരുനാമം പാടുന്നേന്‍ (ഗണപതി)
Song video
Song details
വർഷം: 1993
സംഗീതം: ബോംബെ രവി
ഗാനരചന: കൈതപ്രം
ഗായകർ: കെ ജെ യേശുദാസ്
രാഗം: മദ്ധ്യമാവതി
ഹിന്ദുസ്ഥാനി രാഗം: മദ്‌ഹ്‌മദ് സാരംഗ്, മാധ്യമദി സാരംഗ്
വിശദവിവരങ്ങൾ: ആദർശ് കെ ആർ, ദുബായ്
Album: പാഥേയം
- Singer: കെ ജെ യേശുദാസ്
- Film / album: പാഥേയം
- Composer: ബോംബെ രവി
- Lyricist: കൈതപ്രം