Malayalam lyrics
ഏതോ കഥയിലെ പെൺ കിടാവേ നിന്നെ സ്നേഹിച്ച രാജകുമാരൻ ഞാൻ കാലിൽ നിന്നൂർന്ന നിൻ പൊൻ പാദുകവുമായ് കാലത്തിൻ വീഥിയിലൂടെ വന്നു കാണാൻ വീണ്ടും വന്നു മുന്നിൽ നവരത്നശോഭമാകും മലർ ക്കംബളം നീർത്ത വഴിയിലൂടെ പോയ ജന്മത്തിലെ കാമുകീകാമുകർ പോലെ നാം കൈകോർത്തു പാടുന്നു വനദേവത പൂമഴ പെയ്യുന്നു ഇന്നും സമയതീരങ്ങളിൽ നാമിരു സന്ധ്യകൾ തന്നിടവേളകളിൽ രണ്ടു പൈതങ്ങളെപ്പോലെ കളിക്കുന്നു മണ്ണിൽ കളിവീടു വെയ്ക്കുന്നു പാവക്കുഞ്ഞിനെ പാടിയുറക്കുന്നു
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്