Malayalam lyrics
എന്തിനധികം പറയുന്നച്‌ഛാ അരിങ്ങോടർ നീട്ടിയ നീട്ടെനിക്ക് എള്ളോളം തന്നെ മുറിഞ്ഞതുള്ളൂ മച്ചുനിയൻ ചന്തു ചതിച്ചതാണേ അങ്കം പിടിച്ച തളർച്ചയോടെ ചന്തൂൻറെ മടിയിൽ തലയും വച്ച് ആലസ്യത്തോടെ ഞാൻ കണ്ണടച്ച് ആ തക്കം കണ്ടവൻ ചന്ത്വല്ലാണേ കുത്തുവിളക്കിൻറെ തണ്ടെടുത്ത് കച്ചാതിറുപ്പിലും നീട്ടി ചന്തു ഞെട്ടിയുണർന്നങ്ങ് നോക്കും നേരം അരിങ്ങോടർക്കൂട്ടത്തിൽ ചാടി ചന്തു ചന്തു ചതിച്ച ചതിയാണച്‌ഛാ ചന്തു ചതിച്ച ചതിയാണാർച്ചേ ചന്തു ചതിച്ച ചതിയാണച്‌ഛാ ചന്തു ചതിച്ച ചതിയാണാർച്ചേ
Song video
Song details
Music: ബോംബെ രവി
Film/album: ഒരു വടക്കൻ വീരഗാഥ
- Singer: കെ ജെ യേശുദാസ്
- Film / album: ഒരു വടക്കൻ വീരഗാഥ
- Composer: ബോംബെ രവി