Malayalam lyrics
എന്റെ മനോഹരസന്ധ്യകളിതു വഴി എന്നും പറന്നു മായും എന്റെ ദുഃഖം പോലെ അകലേ അന്തിത്താരവുമണയും പാടിപ്പോവത് പറവകളല്ലെൻ വിഷാദരാഗങ്ങൾ പൊന്നിൻ പുടവയുടുത്തൊരുഷസ്സായ് വന്നൂ ശ്രാവണമിതിലേ പൂവിളി കൂട്ടി പൂപ്പട കൂട്ടീ കാവുകൾ തോറുമലഞ്ഞൂ ഇളവെയിൽ മഞ്ഞത്തുമ്പികളെപ്പോൽ ഇതു വഴി പോയ് മറഞ്ഞൂ സ്വർണ്ണവിഭൂഷകൾ മെയ്യിൽ ചാർത്തിയ സന്ധ്യയുമിതു വഴി വന്നൂ സാദരമവളെ മഞ്ചലിലേറ്റി സാഗരവീചികൾ പോയി കരയിലടിഞ്ഞൊരു ശംഖ് കണക്കെ കരയുകയാണെൻ ഹൃദയം
Song details
Music: കെ രാഘവൻ
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: കെ രാഘവൻ
- Lyricist: ഒ എൻ വി കുറുപ്പ്