Malayalam lyrics
എന്നോ കണ്ടു മറന്ന കിനാവു പോൽ വന്നു പിന്നെയും പൊന്നോണം കർക്കിടകത്തിന്റെ കണ്ണീർപ്പാടത്തി ന്നിക്കരെ പൂക്കൾ ചിരിക്കുന്നു അത്തിപ്പൂക്കൾ ചിരിക്കുന്നു (എന്നോ....) കൂടെ വന്നെത്തുന്നതാരാണ് കൂകിത്തെളിഞ്ഞ കുയിലാണ് പാടുന്നതേതൊരു പാട്ടാണ് പാടിപ്പതിഞ്ഞൊരു പാട്ടാണ് ഒന്നാനാം കൊച്ചുമുല്ലേ ഒരു വട്ടി പൂ തരാമോ (എന്നോ.....) മുറ്റത്ത് പൂവിട്ടതാരാണ് മുക്കുറ്റി ചേമന്തി മന്ദാരം പാൽ ത്തുള്ളി തൂവിയതാരാണ് തീർത്ഥക്കുടമുള്ള പൂത്തുമ്പ ഒന്നാനാം കൊച്ചു തുമ്പീ ഒന്നിതിലേ പോരമോ (എന്നോ...)
Song details
Music: ജി ദേവരാജൻ
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്