Malayalam lyrics
എൻ ചുണ്ടിൽ നീ കനിഞ്ഞിറ്റിച്ചൊരിത്തിരി തേൻ തുള്ളികൾക്കായെൻ നന്ദി എൻ പാനപാത്രത്തിൽ നീ പകർന്നേകുന്നൊരീ കയ്പു നീരിനും നന്ദി ജീവിതമേ നന്ദി നന്ദി പ്രിയമെഴും ജീവിതമേ നന്ദി നന്ദി ജീവിതമേ നന്ദി നന്ദി പ്രിയമെഴും ജീവിതമേ നന്ദി നന്ദി നീണ്ടൊരീ യാത്രയിൽ നീ തന്ന സംഗീത സാന്ദ്രമാം സന്ധ്യക്കു നന്ദി (2) പൂനിലാക്കുളിരിനു നന്ദി പൂപ്പൊലിപ്പാട്ടിനു നന്ദി (2) കുളുർ കാറ്റിനും കാറ്റിലൂടൊഴുകിയെത്തും കുയിൽപ്പാട്ടിനും നന്ദി എൻ നന്ദി ജീവിതമേ നന്ദി നന്ദി പ്രിയമെഴും ജീവിതമേ നന്ദി നന്ദി നീ തരും പൂവിനും പൂവിനു കാവലായ് നീ തീർത്ത മുള്ളിനും നന്ദി (2) നിൻ തുയിലുണർത്തിനു നന്ദി നിന്റെ താരാട്ടിനും നന്ദി (2) ഇന്നു ഞാനാം മുളം തണ്ടിൽ നീ തീർത്ത മുറിവിനും ഗാനോത്സവത്തിനും നന്ദി എൻ നന്ദി (എൻ ചുണ്ടിൽ..
Song video
Song details
Music: മധു കുമാർ
Film/album: ഈ കഥ എന്റെ കഥ
- Singer: കെ ജെ യേശുദാസ്
- Film / album: ഈ കഥ എന്റെ കഥ
- Composer: മധു കുമാർ
- Lyricist: ഒ എൻ വി കുറുപ്പ്