Malayalam lyrics
ആ... ആ... ആ... ഏഴു നിറങ്ങളിലേതു നിറം ഏഴു സ്വരങ്ങളിലേതു സ്വരം നിന് നയനങ്ങളില്‍ നിന് അധരങ്ങളില്‍ നീ മൂളും ഗാനത്തിന്നേതു രാഗം... ഏഴു നിറങ്ങളിലേതു നിറം ഏഴു സ്വരങ്ങളിലേതു സ്വരം... നിന്റെ സോപാനവീഥികളൊക്കെയും നിർമ്മാല്യപ്പൂക്കളാലലങ്കരിക്കൂ.. (നിന്റെ.. ) ആ വീഥി എനിക്കായ് തുറന്നു തരൂ ആ രാത്രി എനിക്കായ് ഒരുങ്ങി നില്ക്കൂ നിന്നെയെന്‍ മാറില്‍ ഒതുക്കി നിര്‍ത്താം നിന്നെയെന്നാത്മാവിന് താളമാക്കാം... ഏഴു നിറങ്ങളിലേതു നിറം ഏഴു സ്വരങ്ങളിലേതു സ്വരം... നിന്റെ ഏകാന്തസ്വപ്നങ്ങളൊക്കെയും എന്നെ കുറിച്ചുള്ളതായിരുന്നോ.. (നിന്റെ.. ) ആ സ്വപ്നം വിടരാന്‍ കൊതിച്ചു നിന്നു ആ സ്വര്ഗ്ഗലഹരിയില് ലയിച്ചു നിന്നു നിന്നെയെൻ ജീവന്റെ ജീവനാക്കാന് എന്നുള്ളിൽ എന്തെന്തൊരാവേശം... ഏഴു നിറങ്ങളിലേതു നിറം ഏഴു സ്വരങ്ങളിലേതു സ്വരം നിന് നയനങ്ങളില്‍ നിന് അധരങ്ങളില്‍ നീ മൂളും ഗാനത്തിന്നേതു രാഗം...
Song video
Song details
Music: പി ഗോപൻ
Raaga: യമുനകല്യാണി
Film/album: സ്വർഗ്ഗം
- Singer: കെ ജെ യേശുദാസ്
- Film / album: സ്വർഗ്ഗം
- Composer: പി ഗോപൻ
- Lyricist: ഉണ്ണി ആറന്മുള