Malayalam lyrics

ഈശ്വരനെത്തേടിത്തേടിപ്പോണവരേ
ശാശ്വതമാം സത്യം തേടിപ്പോണവരേ - നിങ്ങള്‍
മനുഷ്യപുത്രനു കൊണ്ടുവരുന്നതു മരക്കുരിശല്ലോ
ഇന്നും മരക്കുരിശല്ലോ
എവിടെയുമെവിടെയും പൊയ്‌മുഖങ്ങള്‍
എങ്ങും വേതാളനൃത്തങ്ങള്‍
ഇവിടെമനുഷ്യനെ തേടുമെനിക്കൊരു
മെഴുകുതിരിക്കതിര്‍ നല്‍കുവതാരോ?
ആരോ ആരോ?
ഈശ്വരനെത്തേടിത്തേടിപ്പോണവരേ.....
കണ്മുന്‍പില്‍ നിന്നുചിരിക്കും നിങ്ങള്‍
കാണാതെ വന്നു കഴുത്തു ഞെരിക്കും
ഇവിടെമനുഷ്യനുയിര്‍ത്തെഴുന്നേല്‍ക്കാന്‍
മൃതസഞ്ജീവനി നല്‍കുവതാരോ?
ആരോ... ആരോ.....?
ഈശ്വരനെത്തേടിത്തേടിപ്പോണവരേ.....

Song details

വർഷം: 1965

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: ഉത്തമൻ

വർഗ്ഗീകരണം: ദാർശനിക ഗാനങ്ങൾ

അഭിനേതാക്കൾ: പ്രേം നസീർ, ഷീല, അടൂർ ഭാസി, ജി കെ പിള്ള, Muthukulam Raghavan Pillai Raghavan Pillai

വരികൾ: ശ്രീദേവി

Album: കാവ്യമേള