Malayalam lyrics
ഈരേഴുലകവും നിറഞ്ഞിരിക്കും ശ്രീഭുവനേശ്വരീ ഭദ്രകാളി ആശ്രയമില്ലാതെ അലയും ജീവനെ അനുഗ്രഹിക്കൂ സര്‍വേശ്വരി അഭയം നല്‍കൂ രക്തേശ്വരീ ഉന്മത്തകേശിനി ഉഗ്രപ്രഭാവതി ഉണരൂ നീയീ മൃതഭൂമിയില്‍ ഉരുകിത്തീരട്ടെ പാപങ്ങള്‍ അഖിലം ഉതിരും മണിദീപശോഭകളില്‍ ശ്രീഭുവനേശ്വരി ഭദ്രകാളി രുദ്രാക്ഷമാലിനീ രുദ്രാണി മോഹിനി എനിയുദാരമായീ ഇരുളില്‍ അലിഞ്ഞു തീരട്ടെ ദുഃഖങ്ങളഖിലം അമലേ നിന്‍ ദയാകിരണങ്ങളില്‍ ശ്രീഭുവനേശ്വരി ഭദ്രകാളി
Song details
വർഷം: 1973
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: വി ദക്ഷിണാമൂർത്തി, എസ് ജാനകി
അഭിനേതാക്കൾ: ജയഭാരതി, ശങ്കരാടി, രാഘവൻ
വരികൾ: സാം, ശ്രീദേവി
Album: ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു
- Film / album: ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി