Malayalam lyrics
eechayum poochayum kanjivechu ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു ഇരുന്നാവൂരിക്കഞ്ഞിവെച്ചു പൂച്ച കഞ്ഞി കട്ടുകുടിച്ചു ഈച്ച വന്നപ്പോള്‍ കലമുടച്ചു.... (ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു ) പൂച്ചരാവില്‍ തെണ്ടാനിറങ്ങി ഈര്‍ച്ചക്കാരുടെയാല കണ്ടു തട്ടും കെട്ടി തടിയും നിരത്തി മുട്ടുകൊടുത്തോരാലകണ്ടു (ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു ) ആഞ്ഞിലിത്തടി പാതിപിളര്‍ന്നതി- ലാപ്പുവെച്ചതോ കണ്ടുരെസിച്ചു പൂച്ച തടിയില്‍ കയറിയിരുന്നു എന്നിട്ട്? എന്നിട്ട് ആപ്പുവലിച്ചൊരു തട്ടു കൊടുത്തു (ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു ) ആപ്പു പോയപ്പൊ മരപ്പൊളിരണ്ടും വാലും കാലും അകത്തിട്ടു പൂട്ടി പൂച്ച വേദന തിന്നു മരിച്ചു.... അപ്പൊ.... അപ്പൊ? ഈച്ചയും കൂട്ടരും പൂച്ചയെ തിന്നു... (ഈച്ചയും പൂച്ചയും...)
Song video
Song details
വർഷം: 1975
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: ആലപ്പി ജയശ്രീ
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: തനൂജ
Album: മറ്റൊരു സീത
- Singer: ആലപ്പി ജയശ്രീ
- Film / album: മറ്റൊരു സീത
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പി ഭാസ്കരൻ