Malayalam lyrics
ദൂരെ ദൂരെ ദൂരെ... ഏതോ തീരം തേടിത്തേടി യാത്ര, അനന്തമാം യാത്ര ആദമിൻ മക്കൾതൻ തുടർയാത്ര തുടർയാത്ര... തുടർയാത്ര.... (ദൂരെ...) ആദിയിലരുൾമൊഴിയുണ്ടായി ആകാശം ഭൂമിയുമുണ്ടായി ആദിത്യചന്ദ്രന്മാരുണ്ടായി അവർ ആകാശം പങ്കുവച്ചൂ രാപ്പകലുകളാം ഇരുമുടിക്കെട്ടുമായ് യാത്ര തുടരുന്നു കാലം, തീർത്ഥ- യാത്ര തുടരുന്നു കാലം.... (ദൂരെ...) നെടുനെടുകെ കേറിപ്പോകാൻ പടവുകളില്ല - ഹൈയ് കൊടുമുടികൾ കയറിയിറങ്ങാൻ നടവഴിയില്ലാ - ഹൈയ് ചുമലേറ്റിയ ഭാരവുമായ് ഹൊയ്യാരേ ഹൊയ് ചുവടുകളിടറാതെ പോകാം ഹൊയ്യാരേ ഹൊയ് പകലറുതിയാവും മുമ്പേ പറവകൾ കൂടണയും മുമ്പേ അക്കരെയെത്തും നമ്മൾ നമ്മെ കാത്തിരിക്കും മണ്ണിൽ.... കന്നിമണ്ണിൽ ഉഴുതുമറിച്ചവർ പൊന്നാക്കും മണ്ണിൽ - 2 (ദൂരെ...)
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: പുറപ്പാട്
- Singer: കെ ജെ യേശുദാസ്
- Film / album: പുറപ്പാട്
- Composer: ഔസേപ്പച്ചൻ
- Lyricist: ഒ എൻ വി കുറുപ്പ്