Malayalam lyrics
ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍ നിന്‍ ദേവാലയവാതില്‍ തേടിവരുന്നൂ ഞാന്‍ അമ്പലനടയിലും കണ്ടില്ല നിന്നെ അരയാല്‍ത്തറയിലും കണ്ടില്ല ആശ്രമവനത്തിലും അന്തപ്പുരത്തിലും അല്ലിപ്പൂങ്കാവിലും കണ്ടില്ല ദേവീ ശ്രീദേവീ..... മാനസപ്പൊയ്കതന്‍ കടവില്‍ നിന്റെ മണിവീണാനാദം കേട്ടൂ ഞാന്‍ മനസ്സിനുള്ളിലെ പൂജാമുറിയില്‍ നിന്‍ കനകച്ചിലമ്പൊലി കേട്ടൂ ഞാന്‍ ദേവീ ശ്രീദേവീ..... വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല എന്റെ തുളസിത്തറയിലിരുന്നില്ലാ ദാഹിച്ചുമോഹിച്ചു ചൂടാന്‍ കോര്‍ത്തൊരു താമരമാലയണിഞ്ഞില്ലാ ദേവീ ശ്രീദേവീ.....
Song video
Song details
വർഷം: 1965
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ലീല
രാഗം: വലചി
ഹിന്ദുസ്ഥാനി രാഗം: കലാവതി
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, ഷീല
വരികൾ: ശ്രീദേവി
Album: കാവ്യമേള
- Singer: പി ലീല
- Film / album: കാവ്യമേള
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വയലാർ രാമവർമ്മ