Malayalam lyrics

ചുവരില്ലാതൊരു ചിത്രം
ശൃംഗാര സുന്ദര ചിത്രം
തനുവും മനവും ഒന്നായ് മാറും സങ്കല്പം
ചുവരില്ലാതൊരു ചിത്രം
ശൃംഗാര സുന്ദര ചിത്രം
മിഴി തമ്മിലാ‍യിരം ദൂതുചൊല്ലി
മൗനങ്ങളെങ്ങും ഊയലാടി ഓ...
അനുരാഗമാനസ സരസ്സിൽ നീന്തും
കേളീഹംസങ്ങളായ് ലീലാലോലുപരായ് നമ്മൾ
(ചുവരില്ലാതൊരു...)
പനിനീരുപെയ്യും അന്തരീക്ഷം
പാലാടനെയ്യും അന്തരംഗം ഓ...
ഈ രമ്യവാടിയില്‍ ആയിരം ജന്മം
തേടും തേൻ വസന്തം
നേടാം തൂമരന്ദം തമ്മിൽ
(ചുവരില്ലാതൊരു...)

Song video

Watch on YouTube

Song details

Music: ജെറി അമൽദേവ്

Film/album: അമ്പലക്കര പഞ്ചായത്ത്‌ (കഥ പറയും കായല്‍)