Malayalam lyrics
ചഞ്ചലപാദം ഝഞ്ചലനാദം നൃത്തപ്രകൃതിതന്‍ തങ്കച്ചിലമ്പൊലിമേളം ചഞ്ചലപാദം ഝഞ്ചലനാദം ഉഷസ്സിലുപവന- ലതികകള്‍ മെയ്യില്‍ ഹരിതാഭരണം ചാര്‍ത്തുന്നു മഞ്ജുചന്ദ്രിക കവിളിണയില്‍ മഞ്ഞള്‍പ്രസാദം ചാര്‍ത്തുന്നു ചഞ്ചലപാദം ഝഞ്ചലനാദം സഗഗമ മധനികള്‍ സംഗീതധമനികള്‍ സ്വരകല്ലോലങ്ങള്‍ ഒഴുക്കുന്നു സുകുമാരഭംഗികള്‍ സുഷമകളാല്‍ സുരചാരുതകള്‍ ചമയ്‌ക്കുന്നൂ ചഞ്ചലപാദം ഝഞ്ചലനാദം നൃത്തപ്രകൃതിതന്‍ തങ്കച്ചിലമ്പൊലിമേളം ചഞ്ചലപാദം ഝഞ്ചലനാദം
Song video
Song details
Music: എ ടി ഉമ്മർ
Film/album: എല്ലാവർക്കും നന്മകൾ
- Singer: കെ ജെ യേശുദാസ്
- Film / album: എല്ലാവർക്കും നന്മകൾ
- Composer: എ ടി ഉമ്മർ
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ