Malayalam lyrics
ചിത്രശലഭച്ചിറകുകൾ പോലെ പുഷ്പദലങ്ങൾ വിടർന്നു പുഷ്പദലങ്ങൾ പോലെ ചൈത്രം പത്രപുടങ്ങൾ കുടഞ്ഞൂ നിറങ്ങളായ് സ്വരങ്ങളായ് വരവായിന്നു വസന്തം ഇതിലേ ഇതിലേ വീശും കാറ്റിൻ മടിയിൽ കുളിർമണമെന്തേ അറിയില്ലാ അറിയില്ലാ അറിയില്ലെന്നാൽ കരളിലിരിക്കും കിളിയോട് ചോദിയ്ക്കാം കിളിയേ കിളിയേ പൂവിൻ കാതിൽ പുനിതം പറയുവതെന്തേ പരയില്ലാ പറയില്ലാ പരയില്ലെന്നോ കരളിലിരിക്കും മധുരം നേദിക്കാം
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്